കുവൈറ്റ്: ഹിസ് ഹൈനസ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ച സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു.
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ഉപപ്രധാനമന്ത്രി, മന്ത്രി എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ യാത്രയാക്കി.