കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് ഷെഡ്യൂളുകൾ നിർത്തലാക്കുന്നു. ഞായർ, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളുകളാണ് ഓക്റ്റോബർ മാസം മുതൽ നിർത്തലാക്കുന്നത്. നിലവിൽ എയർ ഇന്ത്യ ഏകപ്രസ്സിന് ശനി, ഞായർ, തിങ്കൾ, ചൊ വ്വ, വ്യാഴം എന്നീ ദിവസങ്ങളിലാണു കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് സർവ്വീസുകൾ ഉള്ളത്.എന്നാൽ അടുത്ത മാസം മുതൽ ഞായർ, ചൊവ്വ ദിവസങ്ങളിലെ രണ്ട് ഷെഡ്യൂളുകൾ റദ്ധാക്കുന്നതോടെ ഇവ ആഴ്ചയിൽ മൂന്നു ദിവസമായി കുറയും. ഒക്റ്റോബർ മാസത്തിൽ ഞായർ, ചൊവ്വ ദിവസങ്ങളിൽ കുവൈത്തിൽ നിന്നു കോഴിക്കോട്ടേക്കും തിരിച്ചും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരോട് മറ്റു ദിവസങ്ങളി ലേക്ക് മാറ്റണമെന്ന് എയർ ഇന്ത്യൻ ട്രാവൽ ഏജൻസികൾക്ക് നിർദേശം നൽകിയിരിക്കുകയാണു ഇപ്പോൾ. ടിക്കറ്റ് റദ്ധ് ചെയ്യുന്നവർക്ക് പണം തിരികെ നൽകും. നിലവിലുള്ള സർവി സുകൾ വെട്ടിചുരുക്കുന്നത് മലബാർ ഭാഗത്തേക്കുള്ള യാത്രാ ക്ലേശം വർദ്ധിക്കാൻ കാരണമാകും. എയർ ഇന്ത്യ എക്സ്പ്രസ്സ് മാത്രമാണു നിലവിൽ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവിസ് നടത്തുന്നത്.