Search
Close this search box.

കുവൈത്തിൽ ടാക്സി മേഖലയിലും സ്വദേശിവത്കരണം നടപ്പാക്കാൻ ആലോചന

taxi

കുവൈത്തിൽ ടാക്സി മേഖലയിലും സ്വദേശി വത്കരണം നടപ്പാക്കാൻ ആലോചന. ട്രാഫിക്‌ ഹയർ കമ്മിറ്റി സമർപ്പിച്ച ഈ നിർദ്ദേശത്തിനു ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകിയതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട്‌ ചെയ്തു. നിരവധി പേരെ ആവശ്യമായ തൊഴിൽ മേഖലയാണു ടാക്സി സേവനം. സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച സ്വദേശികൾ , ബിദൂനികൾ, കുവൈത്തി അമ്മമാരിൽ ജനിച്ച വിദേശികളുടെ മക്കൾ, ഗൾഫ്‌ പൗരന്മാർ എന്നീ വിഭാഗങ്ങൾക്ക്‌ മാത്രമായി ഈ ജോലി പരിമിതപ്പെടുത്തണമെന്നാണ് റിപ്പോർട്ടിൽ സമർപ്പിച്ച പ്രധാന നിർദ്ദേശം. സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച സ്വദേശികൾക്ക്‌ പ്രത്യേക ടാക്സി സ്ഥാപനത്തിൽ തൊഴിലെടുക്കാതെ ടാക്സി സേവനം നടത്തുന്നതിനു വ്യക്തിഗത ലൈസൻസ് നൽകുവാൻ അനുമതി നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വിദേശികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!