കുവൈറ്റ്: വരാനിരിക്കുന്ന മഴക്കാല മുന്നൊരുക്കങ്ങൾക്കായി കമ്മീഷൻ ചെയർമാൻ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി സിവിൽ ഡിഫൻസ് കമ്മിറ്റി ബുധനാഴ്ച യോഗം ചേർന്നു.
ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഷെയ്ഖ് തലാൽ ഖാലിദ്.
സിവിൽ ഡിഫൻസ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ മഴയെയും വെള്ളപ്പൊക്കത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകൾ പരിശോധിച്ചു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റുകളുടെ സന്നദ്ധതയും സഹായ കോളുകൾക്കുള്ള പ്രതികരണ സംവിധാനങ്ങൾ പരിശോദിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.