കുവൈറ്റ്:കുവൈറ്റിൽ അമിതശബ്ദം പുറപ്പെടുവിക്കുന്നത് മൂലം 10,448 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. ഇത്രയും വാഹനങ്ങൾക്കെതിരെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് നടപടി സ്വീകരിച്ചത്. ഇത്തരം വാഹനങ്ങൾ ട്രാഫിക് സുരക്ഷാ പരിശോധനകളിലാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
അമിത ശബ്ദം പുറപ്പെടുവിക്കുന്നത് നിരീക്ഷിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നിർദേശമുണ്ട്. മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം രാജ്യത്തുടനീളം ട്രാഫിക് സുരക്ഷാ ക്യാമ്പയിനുകൾ നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി തയ്യാറക്കിയിട്ടുണ്ട്.
റോഡുകളിൽ മോശം പെരുമാറ്റം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ എമർജൻസി നമ്പറായ 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ 965-99324092 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശവും അയക്കാവുന്നതാണ്. അതോടൊപ്പം ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് ജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.