കുവൈത്ത് സിറ്റി : കുവൈത്തില്‍ പ്രവാസികള്‍ക്ക് നാളെ മുതല്‍ (തിങ്കള്‍)കുടുംബ വിസ അനുവദിക്കുന്നത് പുനരാരംഭിക്കുന്നു. ആഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കിയത്. അപേക്ഷകര്‍ക്ക് 500 ദിനാറില്‍ കുറയാത്ത ശമ്പളം ഉണ്ടായിരിക്കണമെന്നാണ് കുടുംബ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥ. ആദ്യ ഘട്ടത്തില്‍ 5 വയസ്സിനു താഴെയുള്ള കുട്ടികളുടെ വിസയ്ക്കുള്ള അപേക്ഷയാണ് സ്വീകരിക്കുന്നത്.
അതേസമയം മക്കളെ കൊണ്ടു വരുന്നതിനു പിതാവിനും മാതാവിനും സാധുവായ റെസിഡന്‍സി ഉണ്ടായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. പ്രോഫേഷനലുകള്‍ക്ക് ചുരുങ്ങിയ ശമ്പള പരിധി വ്യവസ്ഥ ബാധകമാല്ല.
സ്വന്തം മാതാപിതാക്കള്‍,ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ മാതാ പിതാക്കള്‍ എന്നിവരെ ആശ്രിത വിസയില്‍ കൊണ്ടു വരുന്നതിനുള്ള നടപടികളും ഉടന്‍ തന്നെ ആരംഭിക്കും.എന്നാല്‍ ഈ വിഭാഗങ്ങളെ കൊണ്ടു വരുന്നതിനു കുറഞ്ഞ ശമ്പള പരിധി 800 ദിനാര്‍ ആയി ഉയര്‍ത്തുമെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തൾ വ്യക്തമാക്കി.എന്നാൽ സിറിയ , ഇറാന്‍ ,പാകിസ്ഥാന്‍, യെമന്‍, ഉത്തര കൊറിയ, അഫ്ഗാനിസ്ഥാൻ,ഇറാഖ് എന്നീ രാജ്യക്കാര്‍ക്ക് കുടുംബ വിസ അനുവദിക്കില്ല.