കുവൈറ്റ്: മൈദാൻ ഹവല്ലിയിലെ 11 നില കെട്ടിടത്തിൽ ശനിയാഴ്ച തീപിടിത്തമുണ്ടായതായി കുവൈറ്റ് ഫയർഫോഴ്‌സിലെ (കെഎഫ്എഫ്) പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. ഏഴാം നിലയിലെ ഒരു അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തം നേരിടാൻ സെൻട്രൽ കമാൻഡ് സാൽമിയ, ഹവല്ലി സ്റ്റേഷനുകളിൽ നിന്ന് അഗ്നിശമന സേനയെ അയച്ചതായും അവർ വ്യക്തമാക്കി.
കെഎഫ്എഫ് സംഘത്തിന് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഒരു പൗരനെ അടിയന്തിര വൈദ്യസഹായത്തിനായി അയച്ചതായും തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണ സംഘത്തെ നിയോഗിച്ചതായും അധികൃതർ വ്യക്തമാക്കി.