കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ജീവനക്കാരായ പ്രവാസികളുടെ സേവനം അവസാനിപ്പിക്കുമ്പോഴുള്ള ആനൂകൂല്യങ്ങൾ നൽകാൻ ഇനി മുതൽ സർക്കാർ ഏജൻസികൾ നിർബന്ധിതരാകും. ഇതുമായി ബന്ധപ്പെട്ട് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നടപ്പിലാക്കുന്നതിനുള്ള നിയമങ്ങളിൽ ധനമന്ത്രാലയം ഭേദഗതി വരുത്തിയതായി റിപ്പോർട്ട് ഉണ്ട്.
ഭേദഗതി പ്രകാരം സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അവരുടെ കരാർ അവസാനിച്ച ഉടൻ സേവനാനന്തര ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ സ്ഥാപനങ്ങൾ ബാധ്യസ്ഥരായിരിക്കും.തൊഴിൽ കരാറിന് അനുസൃതമായാണ് ആനുകൂല്യങ്ങൾ നൽകേണ്ടത്. ആനുകൂല്യം കണക്കാക്കുക 1979-ലെ സർക്കാർ ജീവനക്കാരുടെ സേവനാനന്തര നിയമത്തിലെ തീരുമാനങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണ്.