കുവൈത്തിലെ ജിലീബ് ശുയൂഖ് ജം’ഇയ്യ സ്വകാര്യ വൽക്കരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൻ കടബാധ്യതകളും സാമ്പത്തിക നഷ്ടങ്ങളും സ്ഥാപനത്തിന് ഉള്ളതിനെ തുടർന്നാണ് സാമൂഹികകാര്യ മന്ത്രാലയം ഈ നടപടി ആലോചിക്കുന്നത്. നേരത്തെ രണ്ട് മില്യൺ ദിനാറോളം ഒരു ബാങ്കിനു നഷ്ടപരിഹാരമായി നൽകാൻ ജം ഇയ്യക്ക് എതിരെ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. വിധി നടപ്പാക്കാനുള്ള നിയമനടപടികൾ മന്ത്രാലയം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.സ്ഥാപനത്തിന്റെ സാമ്പത്തിക ബജറ്റിലെ കമ്മിയും ആവശ്യമായ തുകയുടെ അഭാവവുമാണ് വിധി നടപ്പാക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. .

error: Content is protected !!