കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രധാന റോഡിൽ ഗതാഗതം തടസ്സമുണ്ടാക്കിയ ബസ് ഡ്രൈവറെ ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. പൊതു റോഡിൽ ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ട് ഇയാൾ ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ഗതാഗത വിഭാഗം വാഹനം കസ്റ്റഡിയിൽ എടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ നിരവധി ഗതാഗത നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായും ഇയാളെ ഉടൻ തന്നെ നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.