കുവൈറ്റിൽ കോളറ രോഗ ബാധ സ്ഥിരീകരിച്ചു

IMG-20221126-WA0035

 

കുവൈത്ത് സിറ്റി : കുവൈറ്റ് കോളറ രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ കോളറ രോഗ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട ഇറാക്കിൽ നിന്നും തിരിച്ചെത്തിയ ആൾക്കാണ് രോഗം കണ്ടെത്തിയിടിക്കുന്നത്. രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇയാൾ ചികിത്സ നൽകി വരികയാണെന്നും സുഖം പ്രാപിക്കുന്നതുവരെ ഐ സൊലേഷൻ വാർഡിൽ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.ഇയാളുമായി സമ്പർക്കം പുലർത്തിയവരെ അംഗീകൃത പ്രോട്ടോക്കോളുകളനുസരിച്ച് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. പകർച്ചവ്യാധി പടരുന്ന ഏതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ പൗരന്മാരും താമസക്കാരും മുൻകരുതലുകളും ജാഗ്രതയും എടുക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം എടുത്തുകാട്ടി.നിലവിൽ രാജ്യത്തിനകത്ത് രോഗം പടരാനുള്ള സാധ്യത ഇല്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. രോഗ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ 7 ദിവസത്തിനുള്ളിൽ പനി- വയറിളക്കം തുടങ്ങിയ സംശയാസ്പദമായ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ ശ്രദ്ധിക്കണമെന്നും ചികിത്സ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!