കുവൈത്ത് സിറ്റി : കുവൈത്തിൽ കോളറ രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ നിലവിൽ യാത്രാ നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ സ്ഥിതിഗതികൾ ആശ്വാസകരവും നിയന്ത്രണവിധേയവുമാണ്.എന്നാൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ മന്ത്രാലയം സൂസജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
രോഗ ബാധ നില നിൽക്കുന്ന രാജ്യങ്ങളിൽ യാത്ര ചെയ്യുന്നവർ ആരോഗ്യ മുൻ കരുതൽ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ, സുരക്ഷിതമായി അടച്ച കുപ്പിയിൽ ലഭിക്കുന്ന ശുദ്ധ ജലം മാത്രം കുടിക്കുവാൻ ശ്രദ്ധിക്കുകയും സുരക്ഷിതമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം. നന്നായി പാകം ചെയ്ത് ചൂടോടെ വിളമ്പുന്ന ഭക്ഷണം മാത്രം കഴിക്കുകയും പാലും അനുബന്ധ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇറാക്കിൽ നിന്നും തിരിച്ചെത്തിയ കുവൈത്തി പൗരന് കോളറ ബാധ സ്ഥിരീകരിച്ചത്.