കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾ ടോൾ ഫീ ആക്കുന്നത് സംബന്ധിച്ച് സർക്കാർ പെർഫോമൻസ് മോണിറ്ററിംഗ് സമിതി പഠനം നടത്തുന്നു. ഷെയ്ഖ് ജാബർ അൽ-അഹമ്മദ് പാലത്തിലൂടെ കടന്നു പോകുന്ന ട്രക്കുകൾക്ക് ഫീസ് ചുമത്തുവാനുള്ള തീരുമാനം നടപ്പിലാക്കുന്നതിനു ആവശ്യമായ എല്ലാ നടപടികൾ സ്വീകരിക്കുവാനും ബന്ധപ്പെട്ട അധികൃതരോട് സമിതി ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാന റോഡുകൾ ഇതേ മാതൃകയിൽ ട്രക്കുകൾ ടോൾ ഫീ ഏർപ്പെടുത്ത്തണമെന്നാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ റോഡുകളുടെയും പാലങ്ങളുടെയും രൂപ ഘടനയും ഭാര പരിധിയുമായി പൊരുത്തപ്പെടുന്ന തരത്തിൽ ഇവ ഉപയോഗിക്കുന്നതിന് ട്രക്കുകൾക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തുവാനും സമിതി ആവശ്യപ്പെട്ടു.ഇവ ലംഘിക്കുന്നവർക്ക് എതിരെ പൊതുഗതാഗത വകുപ്പുമായി ഏകോപിപ്പിച്ച് പിഴ ചുമത്തണമെന്നും സമിതി നിർദേശിച്ചു.

error: Content is protected !!