കുവൈറ്റിലെ സ്കൂൾ വിദ്യാർഥികൾ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും ഇത് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.
അടുത്തിടെ സ്കൂളിലെത്തിയ ഒരു വിദ്യാർത്ഥി സഹപാഠിയെ തെർമൽ ഫ്ളാസ്ക് ഉപയോഗിച്ച് ആക്രമി സാഹചര്യത്തിലാണ് അധികൃതർ നിരോധനം ഏർപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.