കുവൈത്ത് സിറ്റി : കുവൈത്തിൽ വ്യത്യസ്ത കേസുകളിൽ ഭാര്യമാരെ കൊലപ്പെടുത്തിയ രണ്ട് പ്രവാസികൾക്ക് വധ ശിക്ഷ . ഒരു ഈജിപ്ഷ്യൻ പൗരനെയും ഒരു സുഡാനി പൗരനെയും കുവൈത്ത് ക്രിമിനൽ കോടതിയാണ് തൂക്കി കൊല്ലാൻ വിധിച്ചത്. തന്റെ ഫിലിപ്പീനിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന കേസിലാണ് ഈജിപ്ഷ്യൻ പൗരനെതിരെ വധശിക്ഷ വിധിച്ചത്. ഭാര്യയുടെ പല ആവശ്യങ്ങളും നിറവേറ്റുവാൻ സാധിക്കാത്തത്തിനെ തുടർന്നാണ് താൻ അവരെ, കൊലപ്പെടുത്തിയത് എന്നായിരുന്നു വധ ശിക്ഷക്ക് വിധിക്കപ്പെട്ട സുഡാനി പൗരൻ കുറ്റ സമ്മതം നടത്തിയത്.