കുവൈത്ത് സിറ്റി : കുവൈത്തിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നൽകി. ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പെയ്യുന്ന നേരിയ മഴ വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കുമെന്നും കാലവസ്ഥ നിരീക്ഷകൻ ബദർ അൽ അമീറ വ്യക്തമാക്കി. രാജ്യത്ത് രൂപപ്പെട്ട സുഡാനീസ് ന്യൂന മർദത്തിന്റെ സ്വാധീന ഫലമായാണ് ശക്തമായ മഴ പെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.