കുവൈത്ത് സിറ്റി : കുവൈറ്റ് ജാബിർ പാലത്തിലെ മുഴുവൻ നിരീക്ഷണ ക്യാമറകളും 10 മാസത്തിലേറെയായി പ്രവർത്തനരഹിതമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.470 ഓളം ക്യാമറകളാണ് പാലത്തിലുടനീളമുള്ളത്.
പാലത്തിലെ വൈദ്യുതി ട്രാൻസ്ഫോർമറിന്റെ തകരാർ കാരണമാണ് ക്യാമറകൾ പ്രവർത്തന രഹിതമായിരിക്കുന്നത് . ക്യാമറകളുടെ തകരാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആഭ്യന്തര മന്ത്രാലയം വൈദ്യുതി മന്ത്രാലയത്തിനു കത്ത് അയച്ചിരുന്നു. എങ്കിലും ഇത് തങ്ങളുടെ അധികാര പരിധിയിൽ പെട്ട കാര്യമല്ലെന്നും റോഡ്സ് ജനറൽ അതോറിറ്റിയുടെ ഉത്തരവാദിത്തമാണെന്നും അറിയിച്ചു കൊണ്ടുള്ള മറുപടിയാണ് വൈദ്യുതി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിനു നൽകിയത്.