കുവൈറ്റ്: കുവൈറ്റ് ഫുഡ് ബാങ്ക് രാജ്യത്തിനകത്തുള്ള 600 ഓളം അനാഥർക്ക് ശൈത്യകാല വസ്ത്രങ്ങൾ നൽകുന്ന പദ്ധതി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.
കുവൈറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടുമുള്ള ഐക്യദാർഢ്യവും അനുകമ്പയും ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നുവെന്ന് കുവൈറ്റ് ഫുഡ് ബാങ്ക് ഡെപ്യൂട്ടി ചെയർമാൻ മിഷാൽ അൽ അൻസാരി ഞായറാഴ്ച അറിയിച്ചു.
ശീതകാല വസ്ത്രങ്ങളും പ്രതിമാസം ആവശ്യമായ സഹായങ്ങളും വാങ്ങുന്നതിനായി അനാഥരുടെ രക്ഷിതാക്കൾക്ക് നൽകിയ പർച്ചേസ് കൂപ്പണുകളാണ് വിതരണത്തിൽ ഉൾപ്പെട്ടിരുന്നത്, 2020-ൽ 150 അനാഥരെ ഈ പദ്ധതി സഹായിച്ചതായി അൽ-അൻസാരി വ്യക്തമാക്കി.
സമൂഹത്തിലെ നിരാലംബരായ വിഭാഗങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ബാങ്ക് തുടരുമെന്നും, അവശത അനുഭവിക്കുന്ന കുടുംബങ്ങളെ സ്വീകരിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ തിരിച്ചറിയുന്നതിനും വേണ്ടി ചാരിറ്റബിൾ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ ബാങ്കിന് ഒരു സംഘം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.