കുവൈത്തിലെ യുവാക്കളിൽ 16 ശതമാനം പേരും വിഷാദ രോഗികളാണെന്ന് സർവേ ഫലം. സർവീസ് ഹീറോ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.4372 പേരാണ് സർവേയിൽ പങ്കെടുത്തത്.
രാജ്യത്ത് 16 വയസ്സിനു താഴെയുള്ള മൂന്നിൽ ഒരാൾ വീതവും 30 വയസ്സിന് താഴെയുള്ള നാലിൽ ഒരാൾ വീതവും വിഷാദരോഗത്തിന് അടിമപ്പെട്ടവരാണെന്നാണ് ഇത് പ്രകാരം കണ്ടെത്തിയിരിക്കുന്നത്.കൂടാതെ, 18 നും 39 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ മൂന്നിലൊന്ന് പേരും വിഷാദരോഗത്താൽ മാനസിക പ്രയാസം അനുഭവിക്കുന്നവരാണെന്നും കണ്ടെത്തി.തങ്ങളെ കേൾക്കുവാനോ പിന്തുണ നൽകുവാനോ ആരുമില്ലെന്ന തോന്നലാണ് സർവേയിൽ പങ്കെടുത്ത മിക്കവരും പ്രകടിപ്പിച്ചത്. യുവാക്കളിൽ ഭൂരിഭാഗവും കൂടുതൽ അസന്തുഷ്ടി അനുഭവപ്പെടുന്നവരാണെന്നും മുതിർന്നവരിൽ കൂടുതൽ പേരും ശുഭാപ്തിവിശ്വാസം ഉള്ളവരാണെന്നും സർവേ ഫലം വ്യക്തമാക്കുന്നു.