കുവൈത്ത് സിറ്റി : കുവൈത്തിലെ സൗത്ത് സബാഹിയ പാർക്ക് വികസിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ ടൂറിസം എന്റർപ്രൈസസ് കമ്പനിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന മന്ത്രി സഭാ യോഗത്തിലാണ് പാർക്കിന്റെ വികസനം തീരുമാനിച്ചത്.കഴിഞ്ഞ ദിവസം ഉദ്ഘാടനം കഴിഞ്ഞ വിന്റർ വണ്ടർലാൻഡ് മാതൃകയിൽ വിനോദ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുവാനാണ് മന്ത്രി സഭ നിർദേശം നൽകിയിരിക്കുന്നത്.