കുവൈത്തിൽ നിയമലംഘ നത്തിന് 241 പ്രവാസികൾ അറസ്റ്റിൽ

മഹ്ബൗള, ഫർവാനിയ, ഖൈതാൻ, സാൽമിയ, അർദിയ, അംഘര മേഖലകളിൽ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് താമസ, തൊഴിൽ നിയമം ലംഘിച്ച 241 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽ മൂന്നു പേർ ഭിക്ഷാടനം നടത്തിയതിനും 44 നിയമലംഘകർ ഡെലിവറി കമ്പനികളിലും 26 പേർ ദൈനംദിന തൊഴിലാളികളായും ജോലി ചെയ്യുന്നവരാണ്. 8 നിയമലംഘകർ താമസിക്കുന്ന രണ്ട് വ്യാജ വേലക്കാരി ഓഫീസുകളും പരിശോധനയിൽ കണ്ടെത്തി.

error: Content is protected !!