കുവൈത്ത് സിറ്റി : വീണ്ടും ഗിന്നസ് ബുക്കിൽ ഇടം നേടി കുവൈത്ത് ദേശീയ പതാക. ഒമാനിലെ സൽമ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന സെവന്ത് കേവിൽ കുവൈത്തിന്റെ പടു കൂറ്റൻ ദേശീയ പതാക നാട്ടിയാണ് രാജ്യം ഈ ബഹുമതി സ്വന്തമാക്കിയത്. അൽ-വാലിദ് ഒത്മാന്റെ നേതൃത്വത്തിലുള്ള 16 അംഗ KFlag സംഘത്തിന്റെ നേതൃത്വത്തിലാണ് 2,773 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കുവൈത്തിന്റെ ദേശീയ പതാക ഗുഹയിൽ നാട്ടിയത്. ആറ് മാസത്തെ കഠിനമായ പരിശ്രമങ്ങൾക്ക് ശേഷമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
കഴിഞ്ഞ വർഷം ഇതേ ദിവസം അറബ് ലോകത്തെ ഏറ്റവും വലിയ പർവത നിരയായ ജബൽ ഷംസിൽ 2742 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കുവൈത്ത് ദേശീയ പതാക നാട്ടി ഗിന്നസ് ബുക്ക് ഓഫ് വേൽഡ് റെക്കോർഡിൽ കുവൈത്ത് ഇടം നേടിയിരുന്നു.