കുവൈറ്റ് സിറ്റി: കുവൈറ്റിലുടനീളം കനത്ത മൂടൽ മഞ്ഞ് കാരണം പൊതുജനങ്ങൾ, പ്രത്യേകിച്ച് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ശനിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ, ബുദ്ധിമുട്ട് നേരിടുന്നവർ 112 എന്ന ഹോട്ട്‌ലൈൻ വഴി സഹായം തേടണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.