കുവൈത്തിൽ ചന്ദ്രഗ്രഹണം മെയ് അഞ്ചിന്

eclipse

കുവൈത്ത് സിറ്റി : കുവൈത്തിൽ അടുത്ത മാസം അഞ്ചിന് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും. ചില രാജ്യങ്ങളിൽ ഇത് പൂർണ ചന്ദ്രഗ്രഹണമായിരിക്കുമെന്നും അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. കുവൈത്തിൽ വൈകുന്നേരം 6:18 ന് ആരംഭിക്കുന്ന ഗ്രഹണം നാല് മണിക്കൂറും 17 മിനിറ്റും നീണ്ടുനിൽക്കുകയും രാത്രി 10:31 ന് പൂർണ്ണമായും അവസാനിക്കുകയും ചെയ്യും. ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലിലായിരിക്കുമ്പോള്‍ ഗ്രഹണത്തിന്റെ ഘട്ടം പൂര്‍ണമായി 10.31 ന് അവസാനിക്കും.

തുടര്‍ന്ന് ഗ്രഹണത്തിന്റെ ഭാഗിക ഘട്ടം 8:35 ന് അവസാനിക്കുന്നതോടെ ശവ്വാൽ മാസത്തിലെ പൂർണ്ണ ചന്ദ്രൻ പ്രത്യക്ഷമാകുകയും ചെയ്യും. തെളിഞ്ഞ കാലവസ്ഥയിൽ കുവൈത്തിൽ നിന്നും നഗ്ന നേത്രങ്ങൾ കൊണ്ട് ഈ പ്രതിഭാസം കാണാൻ സാധിക്കുമെന്നും കേന്ദ്രം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!