Search
Close this search box.

വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

mobile phones

ട്രാഫിക് പിഴ അടക്കുക എന്ന തരത്തിൽ വരുന്ന സന്ദേശങ്ങളോട് ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എല്ലാവരോടും ശ്രദ്ധിക്കണമെന്നും വ്യാജ സന്ദേശങ്ങളോ അജ്ഞാത ഉത്ഭവമുള്ള വെബ്സൈറ്റുകളോ കൈകാര്യം ചെയ്യരുതെന്നും സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ട്രാഫിക് പിഴകൾ അടയ്ക്കുന്നതിനായി വ്യാജ ലിങ്ക് ഉപയോഗിച്ച് വ്യക്തികൾക്ക് വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്, അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചു.

വ്യക്തികൾക്കെതിരായ ട്രാഫിക് നിയമലംഘനങ്ങൾക്കായി ആഭ്യന്തര മന്ത്രാലയം ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ ‘സഹേൽ ആപ്പിൽ’ അലേർട്ടുകൾ അയയ്‌ക്കുന്നുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!