ഡെലിവറി കമ്പനിയുടെ തൊഴിലാളി ക്യാമ്പിൽ കണ്ടെത്തിയത് ഗുരുതരമായ നിയമലംഘനങ്ങൾ; നടപടിയുമായി കുവൈത്ത്

IMG-20261029-WA0051

കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു പ്രമുഖ ഡെലിവറി കമ്പനിയുടെ തൊഴിലാളി ക്യാമ്പിൽ കണ്ടെത്തിയത് ഗുരുതരമായ നിയമലംഘനങ്ങൾ. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയത്. തൊഴിലാളികളുടെ താമസസ്ഥലത്തെ ശുചിത്വമില്ലായ്മയും തിരക്കേറിയ സാഹചര്യവും ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ താമസസ്ഥലത്ത് പാറ്റകളുടെയും മറ്റ് കീടങ്ങളുടെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ചെറിയൊരു മുറിയിൽ അമിതമായ തോതിൽ തൊഴിലാളികളെ തിങ്ങിപ്പാർപ്പിക്കുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തൊഴിൽ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് അതോറിറ്റിയുടെ ഒക്യുപേഷണൽ സേഫ്റ്റി ആന്റ് ലേബർ റിലേഷൻസ് ടീമുകൾ ക്യാമ്പിൽ പരിശോധന നടത്തിയത്.

നിയമ ലംഘനങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് നൽകുമെന്ന് അധികൃതർ അറിയിച്ചു. തൊഴിലാളികൾക്ക് മാന്യവും സുരക്ഷിതവുമായ താമസ സൗകര്യം ഉറപ്പാക്കാൻ ഇത്തരം പരിശോധനകൾ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!