കുവൈത്തിലെ വാഹന ഇൻഷുറൻസ് നടപടികൾ കൂടുതൽ ഡിജിറ്റലാകുന്നു

IMG-20261019-WA0002

കുവൈത്ത് സിറ്റി: കുവൈത്തിലെ വാഹന ഇൻഷുറൻസ് നടപടികൾ കൂടുതൽ ഡിജിറ്റലാകുന്നു. ഒക്ടോബർ 25 മുതൽ നിർബന്ധിത വാഹന ഇൻഷുറൻസ് പോളിസികൾ പൂർണമായും ഇലക്ട്രോണിക് രീതിയിൽ നൽകുന്ന പുതിയ ‘ബീമ’ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വരും. ഡിസംബർ 31 വരെയാണ് പരീക്ഷണ ഘട്ടം.

ഒക്ടോബർ 25 മുതൽ കുവൈത്ത് വാഹനങ്ങൾക്കുള്ള നിർബന്ധിത ഇൻഷുറൻസ് രേഖകൾ പേപ്പറിൽ നൽകുന്നത് നിർത്തും. ഇൻഷുറൻസ് പോളിസികൾ ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ അംഗീകൃത ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രമേ ഇനി നൽകാൻ പാടുള്ളൂ. സിസ്റ്റത്തിൽ സാങ്കേതിക തകരാർ സംഭവിക്കുന്ന സാഹചര്യത്തിൽ മാത്രം പേപ്പർ പോളിസി അനുവദിക്കും. റെഗുലേറ്ററി യൂണിറ്റിന്റെ ഭാഗത്താണ് തകരാറെങ്കിൽ ഉടൻ തന്നെ അധികൃതരെ അറിയിച്ച ശേഷവും, ഇൻഷുറൻസ് കമ്പനിയുടെ ഭാഗത്താണ് പ്രശ്‌നമെങ്കിൽ കാരണം വ്യക്തമാക്കിയുള്ള റിപ്പോർട്ടിനും മുൻകൂർ അനുമതിക്കും ശേഷവും മാത്രമേ പേപ്പർ രേഖ നൽകാൻ കഴിയൂ.

 

അതേസമയം, നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവരുടെ സ്വകാര്യ വാഹനങ്ങൾക്കുള്ള നിർബന്ധിത ഇൻഷുറൻസ് പോളിസികൾ പ്രത്യേക നിബന്ധനകൾക്ക് വിധേയമായി തുടർന്നും പേപ്പർ രൂപത്തിൽ നൽകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!