ഭക്ഷ്യ സുരക്ഷ പരിശോധന; കുവൈത്തിൽ 700 കിലോയിലേറെ ചീഞ്ഞ മത്സ്യം പിടിച്ചെടുത്തു

IMG-20261015-WA0023

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-കൗട്ട് കോംപ്ലക്‌സ് ഫിഷ് മാർക്കറ്റിലും നഖാ അൽ-ലൻജാത്തിലും കർശന പരിശോധനയുമായി അധികൃതർ. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സുരക്ഷാ നിരീക്ഷണ ക്യാമ്പെയ്ൻ നടത്തിയത്. പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന്റെയും നിയമലംഘനങ്ങൾ തടയുന്നതിന്റെയും ഭാഗമായാണ് നടപടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡ്, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, വാണിജ്യ വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ദി എൻവയോൺമെന്റ്, എൻവയോൺമെന്റൽ പോലീസ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടന്നത്.

 

വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 773 കിലോഗ്രാം ചീഞ്ഞ മീൻ പരിശോധനയിൽ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ, ലഹരിയിലായിരുന്ന രണ്ട് പേരെയും, റെസിഡൻസി നിയമം ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്ന മറ്റ് രണ്ട് പേരെയും ഉദ്യോഗസ്ഥർ പിടികൂടി. അതേസമയം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!