കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു ആഡംബര മാളിലെ ബുട്ടീക്കിൽ നിന്നും 850 കുവൈത്ത് ദിനാറിൽ കൂടുതൽ വില വരുന്ന ഈവെനിംഗ് ഗൗൺ മോഷ്ടിച്ച നവദമ്പതികൾ അറസ്റ്റിൽ. മഞ്ഞ ഈവെനിംഗ് ഗൗൺ ആണ് മോഷ്ടിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നവദമ്പതികളെന്ന് സംശയിക്കുന്ന യുവാവിനെയും യുവതിയെയും യുവതിയെയും പിടികൂടി. ബുട്ടീക്കിന്റെ മാനേജറാണ് പോലീസിൽ പരാതി നൽകിയത്. മോഷണം നടക്കുന്നതിന് തൊട്ടുമുൻപ് ദമ്പതികൾ കടയ്ക്കുള്ളിൽ ഉണ്ടെന്ന് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പോലീസിന് കൈമാറിയിരുന്നു. ദമ്പതികൾ കടയിൽ ചുറ്റിനടന്ന് പ്രദർശിപ്പിച്ചിരിക്കുന്ന വസ്ത്രങ്ങൾ പരിശോധിക്കുന്നതായി വീഡിയോയിൽ കാണാം. ഏകദേശം അരമണിക്കൂറോളം സമയം ഇവർ കടയിൽ ചെലവഴിച്ചിരുന്നു.
ഗൗൺ നഷ്ടപ്പെട്ട വിവരം മനസിലാക്കിയ ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്. പിന്നീട് മാനേജർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.








