ശക്തമായ പരിശോധന; കുവൈത്തിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 940 കിലോ സമുദ്ര വിഭവങ്ങൾ പിടിച്ചെടുത്തു

IMG-20261117-WA0054

കുവൈത്ത് സിറ്റി: കുവൈത്തിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 940 കിലോ സമുദ്ര വിഭവങ്ങൾ പിടിച്ചെടുത്തു. മത്സ്യത്തിന്റെ നിറം, രൂപം, ഗന്ധം എന്നിവയുൾപ്പെടെ സ്വഭാവിക സ്വഭാവ സവിശേഷതകളിൽ കാര്യമായ മാറ്റങ്ങൾ ഇൻസ്‌പെക്ടർമാർ കണ്ടെത്തിയതിനെ തുടർന്നാണ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യന്റെ നടപടി. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനാ ക്യാമ്പെയ്‌നിടെയാണ് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത സമുദ്ര വിഭവങ്ങൾ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത ഉത്പന്നങ്ങൾ നശിപ്പിക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!