ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിനുള്ളിൽ ഒളിപ്പിച്ച് അനധികൃത മദ്യ നിർമ്മാണം; കുവൈത്തിൽ നാലു പ്രവാസികൾ അറസ്റ്റിൽ

IMG-20261116-WA0036

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി മദ്യം നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്ത കേസിൽ നാലു പ്രവാസികൾ അറസ്റ്റിൽ. ഒരു ഇന്ത്യക്കാരനും മൂന്ന് നേപ്പാൾ സ്വദേശികളും ഉൾപ്പെടെ നാല് ഏഷ്യൻ പ്രവാസികളാണ് അറസ്റ്റിലായത്. ലെ മിന അബ്ദുള്ള വ്യവസായ മേഖലയിലാണ് സംഭവം. അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

 

 

മദ്യലഹരിയിലായിരുന്ന പ്രതികളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് വ്യവസായ മേഖലയിലെ രഹസ്യ മദ്യനിർമ്മാണ കേന്ദ്രത്തിലേക്ക് അന്വേഷണം എത്തിയത്. പ്രവർത്തനരഹിതമായ ഒരു ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യനിർമ്മാണശാലയും സംഭരണകേന്ദ്രവും പ്രവർത്തിച്ചിരുന്നത്. 1.5 ലിറ്റർ വീതം കൊള്ളുന്ന 194 കുപ്പി വ്യാജമദ്യം, മദ്യം നിറച്ച ഒരു ബാരൽ ഉൾപ്പെടെ വിവിധ വലിപ്പത്തിലുള്ള 5 ബാരലുകൾ, കുപ്പികളിൽ മദ്യം നിറയ്ക്കാൻ ഉപയോഗിക്കുന്ന 3 സിറിഞ്ചുകൾ, മദ്യക്കുപ്പികൾ നിറച്ച 28 ബാഗുകൾ എന്നിവ അധികൃതർ പിടിച്ചെടുത്തു.

 

പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി രാജ്യത്തുടനീളം ശക്തമായ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!