കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി മലയാളി ഹിമാചൽ പ്രദേശിൽ നിര്യാതനായി. കോഴിക്കോട് കുട്ടിച്ചിറ സ്വദേശിയും കുവൈത്ത് പ്രവാസിയുമായ പയനിങ്ങൽ ഒമർ ഫായിസ് ആണ് മരിച്ചത്. 38 വയസായിരുന്നു. ഹിമാചൽ സന്ദർശനത്തിനിടെയായിരുന്നു മരണം. കുവൈത്തിൽ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. കുവൈത്തിൽ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്ന ഒമർ ഫായിസ് ദിവസങ്ങൾക്ക് മുൻപാണ് ഹിമാചൽ സന്ദർശനത്തിനായി തിരിച്ചത്. കുവൈത്തിലെ ഖൈത്താനിലായിരുന്നു ഇദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്. ഭാര്യ: നാഫ്ല, മക്കൾ: ഐദീൻ ഒമർ ഫായിസ്, ഐസിൽ ഒമർ ഫായിസ്.








