കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടുത്തം. അൽ-റായിയിലെ ഒരു ഇലക്ട്രോണിക്സ് ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നി ശമന സേനാംഗങ്ങൾ അറിയിച്ചു.
ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ അർദിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നി ശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.







