കുവൈത്ത്: അഹമ്മദിയിലെ സ്കൂൾ ജീവനക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിദ്യാഭ്യാസ മന്ത്രാലയം നിയമനടപടി ആരംഭിച്ചു.
അധ്യാപകരെയും അസി. പ്രിൻസിപ്പലുകളെയും ഒരു വിദ്യാർഥിയും ബന്ധുക്കളും ആക്രമിച്ചതാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ അധ്യാപകർക്ക് പരിക്കേറ്റു. സംഭവം ഔദ്യോഗികമായി അധികാരികളെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിനൊടുവിൽ കുറ്റവാളികളെ പിടികൂടിയതായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.