കുവൈത്തിൽ റോഡ് അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കും; പതിനെട്ടോളം കമ്പനികളെ തെരഞ്ഞെടുത്തു

kuwait roads

കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കാൻ കുവൈത്ത്. ഇതു സംബന്ധിച്ച കരാറിൽ ഏർപ്പെടാൻ പൊതുമരാമത്ത് മന്ത്രാലയത്തിന് ഓഡിറ്റ് ബ്യൂറോ അനുമതി നൽകിയിട്ടുണ്ട്. പതിനെട്ടോളം കമ്പനികളെയാണ് റോഡ് അറ്റകുറ്റപ്പണികൾക്കായി മന്ത്രാലയം തെരഞ്ഞെടുത്തിരിക്കുന്നത്.

ഈ മാസം അവസാനത്തോടെ കമ്പനികളുമായി കരാറിൽ ഏർപ്പെടുവാൻ കഴിയുമെന്നാണ് പ്രതീക്ഷ. കമ്പനികളുമായുള്ള കരാറിന് പാലിക്കേണ്ട വ്യവസ്ഥകളും ഓഡിറ്റ് ബ്യൂറോ നിർദ്ദേശിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്ക് അനുമതി ലഭിച്ചതോടെ കുവൈത്തിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!