കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കൊറിയർ സേവനം ഉപയോഗപ്പെടുത്തുന്നത് അപേക്ഷകർക്ക് തിരഞ്ഞെടുക്കാമെന്ന് ഇന്ത്യൻ എംബസി

indian embassy

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് അറിയിപ്പുമായി ഇന്ത്യൻ എംബസി. കുവൈത്ത് ഇന്ത്യൻ എംബസിയുടെ ബി.എൽ.എസ് ഇന്റർനാഷണൽ സർവീസസ് നൽകുന്ന കൊറിയർ സേവനം ഉപയോഗപ്പെടുത്തുന്നത് അപേക്ഷകർക്ക് തിരഞ്ഞെടുക്കാമെന്ന് അധികൃതർ അറിയിച്ചു.

അംഗീകൃത നിരക്കുകൾക്കപ്പുറം അധിക ഫീസൊന്നും നൽകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. പാസ്പോർട്ട് സേവന കേന്ദ്രങ്ങളിലെ കൊറിയർ സേവനം ഉപയോഗപ്പെടുത്തൽ പൂർണമായും ഓപ്ഷണൽ ആണ്. ഡോക്യുമെന്റുകളോ പാസ്‌പോർട്ടുകളോ നിർദ്ദിഷ്ട വിലാസത്തിൽ എത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തെരഞ്ഞെടുക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കൊറിയർ നിർബന്ധമല്ല. അപേക്ഷകർക്ക് പാസ്‌പോർട്ടുകളോ രേഖകളോ കൊറിയർ ഡെലിവറി വഴി ലഭിക്കുന്നതിനേക്കാൾ ഒന്നോ രണ്ടോ ദിവസം മുമ്പ് അതേ കേന്ദ്രങ്ങളിൽനിന്ന് ശേഖരിക്കാനാകും. സേവനങ്ങൾക്കായുള്ള എംബസി അംഗീകൃത നിരക്കുകൾ ഓരോ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിലും സർവീസ് കൗണ്ടറുകളിൽ ഉൾപ്പെടെ വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ട്. അപേക്ഷകർ രസീതിൽ ഓപ്ഷണൽ സേവനങ്ങൾക്കുള്ള നിരക്കുകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും എംബസി അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!