വാഹന ഇടപാടുകളിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്താൻ കുവൈത്ത്; വിൽപ്പന ബാങ്കിംഗ് ചാനലുകൾ വഴി മാത്രമായിരിക്കണമെന്ന് നിർദ്ദേശം

vehicles

കുവൈത്ത് സിറ്റി: വാഹന ഇടപാടുകളിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്താൻ കുവൈത്ത്. ഉപയോഗിച്ച കാറുകളുടെയും സ്‌ക്രാപ്പ് കാറുകളുടെയും വിൽപ്പന ബാങ്കിംഗ് ചാനലുകൾ വഴി മാത്രമായിരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇനി ഉപഭോക്താക്കൾക്ക് നേരിട്ട് പണം നൽകി കാറുകൾ വാങ്ങുവാൻ കഴിയില്ല.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ, സാമ്പത്തിക കൈമാറ്റ നിരീക്ഷണം തുടങ്ങിയവയുടെ ഭാഗമായാണ് പുതിയ നടപടി. നേരിട്ടുള്ള പണമിടപാടുകൾ ഒഴിവാക്കുന്നതിലൂടെ ഫണ്ടുകളുടെ ഒഴുക്ക് കണ്ടെത്താനും സോർസുകൾ പരിശോധിക്കാനും അധികാരികൾക്ക് കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

ഒക്ടോബർ 14 മുതൽ വാഹന വിൽപനയിലെ പണമിടപാടുകൾ നിരോധിക്കാൻ വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ തീരുമാനം പുറപ്പെടുവിച്ചിരുന്നു. പുതിയ നിയന്ത്രണം ലൈറ്റ് ഹെവി വാഹനങ്ങളുടെ വിൽപ്പനയിലും ഏജന്റ് സെയിലിലും ബാധകമാവും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!