കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളും, തങ്ങളുടെ ഔദ്യോഗിക രേഖകൾ കൈവശം കരുതണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മംഗഫ് മേഖലയിൽ വെള്ളിയാഴ്ച രാത്രിയിൽ നടത്തിയ പരിശോധനയിൽ 2559 ഗതാഗത നിയമലംഘനങ്ങൾ പിടികൂടിയതായി അധികൃതർ അറിയിച്ചു. കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള 9 പേരും പരിശോധനയിൽ പിടിയിലായി.
കണ്ടെടുക്കാനുള്ള 11 വാഹനങ്ങളും പിടിച്ചെടുത്തു. മദ്യം-ലഹരി ഉപയോഗിച്ച എട്ടുപേർ കസ്റ്റഡിയിലായിട്ടുണ്ട്. റസിഡൻസി കലാവധി കഴിഞ്ഞവരും, ജോലി മാറി ചെയ്തത് അടക്കം ഏഴുപേരെ പിടികൂടിയതായി അധികൃതർ വ്യക്തമാക്കി. വ്യാഴം-വെള്ളി ദിവസങ്ങളിൽ രാത്രികാലങ്ങളിൽ പ്രധാന മേഖലകളിലെ പ്രവേശന കവാടങ്ങൾ എല്ലാം അടച്ചാണ് പരിശോധന നടത്തുന്നത്.
കൃത്യമായ രേഖകളില്ലാതെ മോട്ടർ സൈക്കിൾ ഓടിച്ച ആറുപേരും കസ്റ്റഡിയിൽ ആയിട്ടുണ്ട്. ഒരു മാസത്തിലെറെയായി അധികൃതർ നടത്തി വരുന്ന പരിശോധനയിൽ ആയിരക്കണക്കിന് ലംഘനങ്ങളാണ് പിടികൂടിയിട്ടുള്ളത്.