കുവൈത്തിലെ തൊഴിൽ വിപണിയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാർ; കണക്കുകൾ പുറത്ത്

more indians in kuwait

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ വിപണിയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാർ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യക്കാർ കുവൈത്തിലെ തൊഴിൽ വിപണിയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 537000 ഉയർന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കുവൈത്ത് ലേബർ മാർക്കറ്റിലേക്ക് 18,464 പുതിയ തൊഴിലാളികളാണ് ഈ വർഷം രണ്ടാം പാദത്തിൽ മാത്രമായി എത്തിയത്. ഈജിപ്ഷ്യൻ തൊഴിലാളികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ വിദേശി തൊഴിൽ സമൂഹത്തിൽ 4.74 ലക്ഷവുമായി ഈജിപ്ഷ്യൻ തൊഴിലാളികളാണ് രണ്ടാമതുള്ളത്. പ്രാദേശിക തൊഴിൽ വിപണിയിൽ 451,595 തൊഴിലാളികളുമായി കുവൈത്ത് പൗരന്മാർ മൂന്നാം സ്ഥാനത്താണ്.

ബംഗ്ലാദേശി, നേപ്പാളീസ്, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ബംഗ്ലാദേശി, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!