കുവൈത്തിൽ ട്രാഫിക് പരിശോധനകൾ ശക്തമാക്കി അധികൃതർ; 40,329 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

kuwait

കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് പരിശോധനകൾ ശക്തമാക്കി അധികൃതർ. രാജ്യത്ത് കഴിഞ്ഞ എട്ട് ദിവസമായി നടത്തിയ പരിശോധനകളിൽ 40,329 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടർ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.

ഒക്ടോബർ 26 മുതൽ ഈ മാസം ഒന്ന് വരെയുള്ള കാലയളവിൽ 33,378 ട്രാഫിക് നിയമലംഘന നോട്ടീസുകളാണ് പുറപ്പെടുവിച്ചതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നിയമലംഘനം നടത്തിയ 44 പേരെ കസ്റ്റഡിയിലെടുത്തു. 22 പ്രായപൂർത്തിയാകാത്തവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും അധികൃതർ വ്യക്തമാക്കി.

പരിശോധനക്കിടെ 76 വാഹനങ്ങളും 77 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. വാഹനങ്ങൾ കൂട്ടിയിടിച്ച 1,889 അപകടങ്ങൾ ഉൾപ്പെടെ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിന് ലഭിച്ച 4,294 റിപ്പോർട്ടുകളും കൈകാര്യം ചെയ്തു. എട്ട് പേരെയാണ് തിരിച്ചറിയൽ രേഖകൾ കൈവശമില്ലാതെ പിടികൂടിയത്. മയക്കുമരുന്ന് കേസിൽ നാല് പേരെ കസ്റ്റഡിയിലെടുത്തുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!