സെക്യൂരിറ്റി ഇൻസ്പെക്ടർമാരെ ആക്ര മിച്ചു; കുവൈത്ത് എയർവേയ്സിലെ രണ്ട് ജീവനക്കാർ അറസ്റ്റിൽ

arrested

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്സിലെ രണ്ട് ജീവനക്കാർ അറസ്റ്റിൽ. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ സെക്യൂരിറ്റി ഇൻസ്പെക്ടർമാരെ ആക്രമിച്ച രണ്ട് ജീവനക്കാരാണ് അറസ്റ്റിലായത്. കുവൈത്ത് എയർവേയ്‌സ് കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.

എയർവേയ്‌സ് ജീവനക്കാർ ഉദ്യോഗസ്ഥനുമായി നടന്ന സംഘർഷം ചില സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച അന്വേഷണം നടന്നത്. എയർലൈൻ ജീവനക്കാർക്ക് എതിരെ സേവന നിയമങ്ങളിൽ പറഞ്ഞിരിക്കുന്ന പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.

സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് കെഎസി സുരക്ഷ അധികാരികളിൽ നിന്ന് കൈപ്പറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!