കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘകരെ പിടികൂടുന്നതിനായി പരിശോധന ശക്തമാക്കി കുവൈത്ത്. ആഭ്യന്തര മന്ത്രാലയം വിവിധ ഗവർണറേറ്റുകളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ നിരവധി പേർ പിടിയിലായി. മുത്‌ല, ജ്ലീബ് അൽ-ഷുയൂഖ്, ഹസാവി, ഫഹാഹീൽ, മഹ്ബൂല തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഓപ്പറേഷൻ നടത്തിയത്.
200ലധികം പേരെ പരിശോധനയിൽ പിടികൂടി. 60 താമസ, തൊഴിൽ നിയമ ലംഘകർ, ഒളിവിൽ കഴിയുന്ന 140 പേർ വ്യക്തികൾ, വാറണ്ടുള്ള 14 പേർ, തിരിച്ചറിയൽ രേഖകളില്ലാത്ത 18 പേർ എന്നിങ്ങനെയാണ് പിടിയിലായത്. അറസ്റ്റിലായവർക്കെതിരെ നിയമ നടപടി ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടക്കുന്നത്.