കുവൈത്ത് സിറ്റി: യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വിസ പുതുക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം കുവൈത്ത് പിൻവലിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കുവൈത്ത് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
2021 ജനുവരി ഒന്ന് മുതൽ കുവൈത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് പിൻവലിക്കുന്നത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ആർട്ടിക്കിൾ 1 പ്രകാരമുള്ള 294/2023 നമ്പർ തീരുമാനം റദ്ദാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. നിയന്ത്രണ തീരുമാനം അനുസരിച്ച് വിദേശികൾക്ക് പ്രതിവർഷം 1000 ദിനാറോളം അധിക ചെലവ് വന്നിരുന്നു. വാർഷിക ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് 500 ദിനാർ, വർക്ക് പെർമിറ്റിന് 250 ദിനാർ, കൂടാതെ മറ്റ് അനുബന്ധ ചെലവുകളും ഇതിൽ ഉൾപ്പെട്ടിരുന്നു.