കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബയാൻ പാലസിൽ നൽകിയത് പ്രത്യേക വിരുന്ന്. വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ള ലഞ്ച് ആയിരുന്നു പ്രധാനമന്ത്രിയ്ക്കായി പാലസിൽ സജ്ജീകരിച്ചത്. പിഎം ഓഫീസിന്റെ നിർദ്ദേശം അനുസരിച്ചായിരുന്നു ക്രമീകരണങ്ങൾ.
ലെന്റിൽ സൂപ്പ്, തന്തൂരി പനീർ, പുതിന ചട്‌നി, ഗ്രിൽ ചെയ്ത കോളിഫ്‌ളവർ, പോർട്ടോബല്ലോ മഷ്‌റൂമിന്റെ വിഭവങ്ങൾ തുടങ്ങിയവയെല്ലാം പ്രധാനമന്ത്രിയ്ക്കായി ഒരുക്കിയിരുന്നു. കുവൈത്തിന്റെ പാരമ്പര്യ വിഭവങ്ങൾ അടങ്ങിയ സ്വാദിഷ്ടമായ ലഞ്ചും തയ്യാറാക്കിയിരുന്നു. ആലപ്പുഴ സ്വദേശിയായ ബാൻക്വറ്റ് മാനേജർ രാജിവ് ജി. പിള്ള, സൂപ്പർവൈസർ തൃശൂർ സ്വദേശി മണികണ്ഠൻ ജയപ്രകാശ് എന്നിള്ളവർ അടക്കമുള്ള സർവീസ് ടീമാണ് ഭക്ഷണത്തിന് നേത്യതം നൽകിയത്.
അത്യപൂർവ്വമായാണ് പാലസിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നത്.