കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രക്കിന് നിയന്ത്രണം. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി വിശുദ്ധ റമസാൻ മാസത്തിൽ എല്ലാ റോഡുകളിലും ട്രക്ക് ഗതാഗതം നിയന്ത്രിക്കുമെന്നാണ് അറിയിപ്പ്. കുവൈത്ത് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 8:30 മുതൽ 10:30 വരെയും ഉച്ചകഴിഞ്ഞ് 12:30 മുതൽ 3:00 വരെയും ട്രക്കുകൾ നിരത്തിലിറക്കാൻ പാടില്ലെന്നാണ് നിർദ്ദേശം.
തിരക്കേറിയ സമയങ്ങളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.