കുവൈത്ത് സിറ്റി: കുവൈത്തിൽ ഈദുൽ ഫിത്തർ അവധിയോടനുബന്ധിച്ച് ലീവ് എടുക്കുന്നവർ നേരത്തെ അപേക്ഷ നൽകണം. ഔദ്യോഗിക അവധി പ്രഖ്യാപിക്കുന്നതിന് മുൻപ് ജീവനക്കാർ അവധിക്കുള്ള അപേക്ഷ സമർപ്പിക്കണമെന്ന് സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി. ഇതിനുശേഷമുള്ള അവധി അപേക്ഷകൾ പരിഗണിക്കില്ലെന്നും അധികൃതർ അറിയിച്ചു.
ഈ ദിവസങ്ങളിൽ രോഗാവധി എടുക്കുന്നവർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അടിയന്തര അവധി ഒരു ദിവസം മാത്രമേ അനുവദിക്കൂ. ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ ലീവുകൾ വാർഷിക അവധിയിൽ നിന്ന് കുറയ്ക്കും. മാർച്ച് 30 നാണ് ഈദുൽ ഫിത്തറെങ്കിൽ തുടർച്ചയായി മൂന്ന് ദിവസം അവധിയും മാർച്ച് 31 ആണെങ്കിൽ 7 ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.