പവർക്കട്ട് സമയങ്ങളിൽ കെട്ടിടങ്ങളിലെ ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം; പൊതുജനങ്ങളോട് ആഹ്വാനവുമായി കുവൈത്ത്

elevators

കുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യുതി, മന്ത്രാലയം പ്രഖ്യാപിച്ച പവർക്കട്ട് സമയങ്ങളിൽ കെട്ടിടങ്ങളിലെ ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് കുവൈത്ത് അഗ്നി ശമന, രക്ഷാ വിഭാഗം. ലിഫ്റ്റിന്റെ പ്രവർത്തനം നിലയ്ക്കുകയോ വൈദ്യുതി ബന്ധം വിച്ഛേദ്ദിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കണമെന്നും കുവൈത്ത് അഗ്നി ശമന രക്ഷാ വിഭാഗം പൊതു സമ്പർക്ക വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് മുന്നറിയിപ്പ് നൽകി.

സഹായത്തിനായി അലാറം ബട്ടൺ അമർത്തുകയും ലിഫ്റ്റിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്യരുത്. ഇത് ജീവന് തന്നെ ഭീഷണിയായേക്കും. മാനസിക പിരിമുറക്കം ഒഴിവാക്കുവാനായി സഹായം എത്തുന്നതുവരെ ലിഫ്റ്റിന്റെ തറയിൽ ഇരുന്ന് കാത്തിരിക്കണമെന്നും, അടിയന്തിര ഘട്ടങ്ങളിൽ സഹായം ആവശ്യമുള്ളവർ 112 എന്ന എമർജൻസി നമ്പറിൽ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!