കല്യാൺ ജൂവലേഴ്‌സിൽ വിഷു-ഈസ്റ്റർ ഓഫർ : പണിക്കൂലിയിൽ 50 ശതമാനം വരെ ഇളവ്

kalyan

കൊച്ചി: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് കേരളത്തിലെ ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറായി പണിക്കൂലിയിൽ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. എല്ലാത്തരം ആഭരണശേഖരങ്ങൾക്കും ഈ ഓഫർ ബാധകമായിരിക്കും. ഏപ്രിൽ 30 വരെയാണ് ഓഫർ കാലാവധി. കൂടാതെ ആഘോഷാവസരത്തിനായി പ്രത്യേക ഡിജിറ്റൽ പ്രചാരണത്തിനും തുടക്കം കുറിച്ചു.

ഈ വർഷം അടുത്തടുത്തായി ആഘോഷിക്കുന്ന വിഷുവും ഈസ്റ്ററും സന്തോഷത്തിൻറെയും ആഘോഷത്തിൻറെയും പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പുതിയ തുടക്കത്തിൻറെയും പ്രതീകങ്ങളാണെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു.

കല്യാൺ ജൂവലേഴ്‌സ് അക്ഷയ തൃതീയ പ്രീ-ബുക്കിംഗ് ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. ആഭരണങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന തുകയുടെ പത്ത് ശതമാനമെങ്കിലും മുൻകൂറായടച്ച് പ്രീ-ബുക്കിംഗിലൂടെ ആഭരണങ്ങൾ സ്വന്തമാക്കാം. ഇതുവഴി സ്വർണ വില വർദ്ധനവിൽ നിന്ന് സംരക്ഷിതരാകാനും സാധിക്കും. ഏപ്രിൽ 14 വരെ പ്രീ-ബുക്കിംഗ് ചെയ്യാനാകും.

കൂടിച്ചേരലിൻറെയും പാരമ്പര്യത്തിൻറെയും ഒരുമയുടെയും ആഘോഷങ്ങൾക്കായി കല്യാൺ അവതരിപ്പിക്കുന്ന ഡിജിറ്റൽ പ്രചാരണത്തിൽ മലയാളികളുടെ പ്രിയതാരവും കല്യാൺ ജൂവലേഴ്‌സിൻറെ ബ്രാൻഡ് അംബാസിഡറുമായ കല്യാണി പ്രിയദർശൻ വിഷുക്കാലത്തെ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിൻറെ നിമിഷങ്ങൾ അവതരിപ്പിക്കും. ഗജരൂപങ്ങളാലും സെമി-പ്രഷ്യസ് കല്ലുകളാലും അലങ്കരിച്ച മനോഹരമായ കാശുമാല വിഷുവിൻറെ ഒരുക്കങ്ങൾക്കൊപ്പം മകൾക്കായി സമ്മാനമായി നല്‌കാൻ അമ്മ തയാറെടുക്കുന്നതാണ് പ്രചാരണത്തിൻറെ കഥതന്തു. ആഭരണം എന്നതിനപ്പുറം മാതൃസ്നേഹത്തിൻറെയും സൗഭാഗ്യത്തിൻറെയും നിറവാർന്ന പാരമ്പര്യത്തിൻറെ തുടർച്ചയുടെയും സ്വർണത്തിൽ തീർത്ത വിഷുക്കൈനീട്ടമാണ് ഈ സമ്മാനം.

കല്യാൺ ജൂവലേഴ്‌സിൽ വിറ്റഴിക്കുന്ന ആഭരണങ്ങൾ വിവിധതരം ശുദ്ധതാ പരിശോധനകൾക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാൾമാർക്ക് ചെയ്‌തവയുമാണ്. ആഭരണങ്ങൾക്കൊപ്പം നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ലഭിക്കുന്നതിനാൽ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇൻവോയിസിൽ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാൺ ജൂവലേഴ്‌സിൻറെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവൻ സൗജന്യമായി ആഭരണങ്ങൾ മെയിൻറനൻസ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാൻഡിൻറെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!