കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമുവൽ, ആശ ദമ്പതികളുടെ മകൾ ഷാരോൺ ജിജി ആണ് മരണപ്പെട്ടത്. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു.
ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഷാരോണിനെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷാരോൺ ജനിച്ചതും വളർന്നതുമെല്ലാം കുവൈത്തിൽ ആയിരുന്നു. ഷാരോണിന്റെ പിതാവ് ജിജി ഒരു സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റ് ആണ്. ആരോഗ്യമന്ത്രാലയത്തിൽ ഫിസിയോതെറാപ്പിസ്റ്റ് ആണ് അമ്മ ആശ. സഹോദരി ആഷ്‌ലി ഫിലിപ്പീൻസ് എംബിബിഎസ് വിദ്യാർഥിനിയാണ്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഷാരോണിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.