കുവൈത്ത് സിറ്റി: ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽ സിസി ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി. കുവൈത്ത് അമീർ , കിരീടാവകാശി, ആക്ടിങ് പ്രധാനമന്ത്രി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കുവൈത്തും ഈജിപ്തും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ, അറബ് ഐക്യവും സഹകരണവും, ഗസ്സയിൽ വെടിനിർത്തൽ, ഗസ്സ പുനർനിർമാണം എന്നിവയെ കുറിച്ചാണ് ചർച്ചകൾ നടന്നത്. കുവൈത്തും ഈജിപ്തും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ, വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചുള്ള മാർഗങ്ങൾ തുടങ്ങിയവയെ കുറിച്ചാണ് ചർച്ചകൾ കേന്ദ്രീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
പരസ്പര താല്പര്യമുള്ള മറ്റ് വിഷയങ്ങൾ, അറബ് സഹകരണവും ഐക്യവും, ഏറ്റവും പുതിയ പ്രാദേശിക അന്തർദേശീയ സംഭവ വികാസങ്ങൾ തുടങ്ങിയവ വിലയിരുത്തുകയും ചെയ്തു.